Skip to main content

ലൈഫ് ഭവന നിര്‍മാണത്തിനായി കട്ടകള്‍ നല്‍കി

 

ലൈഫ് പദ്ധതിയില്‍പ്പെടുത്തി കിളിമാനൂരില്‍ നിര്‍മിക്കുന്ന വീടുകള്‍ക്കായി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കട്ടകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ.് രാജലക്ഷ്മി അമ്മാള്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്തിലെ 100 ഗുണഭോക്താക്കള്‍ക്ക് 200 കട്ടകള്‍ വീതമാണു നല്‍കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 15 പേര്‍ക്കാണ് കട്ടകള്‍ നല്‍കിയത്. വരുംദിവസങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കട്ടകള്‍ നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

വൈസ് പ്രസിഡന്റ് ദേവദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ•ാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2606/2018)

 

date