Post Category
ചൂട്ടയില്‍ കൊട്ടാരം സ്‌കൂളില്‍ പച്ചക്കറി കൃഷി
കിളിമാനൂര്‍ ചൂട്ടയില്‍ കൊട്ടാരം സ്‌കൂളില്‍ പച്ചക്കറി കൃഷിക്കു തുടക്കമായി. സ്‌കൂള്‍ മാസ്റ്റര്‍ പ്ലാനില്‍പ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ ശേഖരിച്ചുകൊണ്ടുവന്ന വിവിധ നാടന്‍ പച്ചക്കറികളുടെ പ്രദര്‍ശനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ.് രാജലക്ഷ്മി അമ്മാള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കിളിമാനൂര്‍ കൃഷിഭവനാണ് തൈകളും വിത്തുകളും നല്‍കിയത്. കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണു കൃഷി.
സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എസ്. സിനി, കൃഷി അസിസ്റ്റന്റ് സി. ജോയി, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2607/2018)
date
- Log in to post comments