Skip to main content

ജില്ലാതല നിക്ഷേപക സംഗമം

 

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം തൈക്കാട് ഗസ്റ്റ്ഹൗസില്‍ ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു.  ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയാണ് ലക്ഷ്യം.  സംരംഭകത്വത്തിനാവശ്യമായ വിവിധ ലൈസന്‍സുകളുടെ ലഭ്യത, ബാങ്കുകളില്‍ നിന്നും മറ്റ് ധനകര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങി വ്യവസായ മേഖലയിലെ നിക്ഷപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തും.  പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ കേന്ദ്രങ്ങളുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9048290020, 8547020371.  ഇ മെയില്‍: tvmdic@gmail.com
(പി.ആര്‍.പി. 2610/2018)

 

date