Skip to main content

ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെയും പ്രതിരോധം; മോക്ക് ഡ്രില്‍ 11ന്

ദേശീയ -സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍ സംയുക്തമായി ഏപ്രില്‍ 11 ന് സംസ്ഥാനതലത്തില്‍ ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ജില്ലയില്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ പാരിപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബോട്ട്‌ലിങ് പ്ലാന്റ്ിലും തെ•ല ഗ്രാമപഞ്ചായത്തിലെ നാഗമല എസ്റ്റേറ്റ് ലയം എന്നിവിടങ്ങളിലാണ് മോക്ക്ഡ്രില്‍ നടക്കുക. ഇതിനു മുന്നോടിയായി ടേബിള്‍ ടോപ്പ് എക്‌സര്‍സൈസ് യോഗങ്ങള്‍ സംസ്ഥാന- ജില്ലാ- താലൂക്ക് തല അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടത്തി. അന്നേദിവസം സംസ്ഥാനത്തെ 12 ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളില്‍ ഒരേ സമയം മോക്ക്ഡ്രില്‍ നടക്കും.

ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിലുള്ള ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവര്‍ത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ - രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ വിലയിരുത്തും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകര്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്ന് ടേബിള്‍ ടോപ്പ് നടപടികള്‍ നിരീക്ഷിച്ചു. ദുരന്ത പ്രതികരണ തയ്യാറെടുപ്പില്‍ നിര്‍ണായകമായ മോക്ക്ഡ്രില്ലുകള്‍ വഴി നിലവിലെ സംവിധാനങ്ങള്‍ എത്രത്തോളം സജ്ജമാണെന്ന് പരിശോധിച്ച് പോരായ്മകള്‍ കണ്ടെത്തി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കും.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര നേതൃത്വം നല്‍കി. ഐ ആര്‍ എസ് ഉദ്യോഗസ്ഥര്‍, ഓണ്‍ലൈനായി ദേശീയ - സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date