Post Category
മഴക്കാലപൂര്‍വ പകര്‍ച്ചാവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ :അവലോകനയോഗം നടത്തി
മഴക്കാലപൂര്‍വ പകര്‍ച്ചാവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെ അവലോകനയോഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. അനിതയുടെ നേതൃത്വത്തില്‍ നടത്തി. പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. ജില്ലയില്‍ ജലജന്യ രോഗങ്ങളും, കൊതുക് ജന്യ രോഗങ്ങളും തടയുന്നതിനായി പ്രത്യേക കര്‍മ്മ പദ്ധതിക് രൂപം നല്‍കി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീഹരി, പ്രോഗ്രാം ഓഫീസര്‍മാര്‍ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലേയും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.
date
- Log in to post comments