Post Category
മിനി വ്യവസായ എസ്റ്റേറ്റ് ഷെഡുകള്‍ക്ക് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മിനി വ്യവസായ എസ്റ്റേറ്റുകളില്‍ ഒഴിവുളള വ്യവസായ ഷെഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കരീപ്ര എസ്.സി വനിത, പത്തനാപുരം എസ്.സി വനിത, പൂയപ്പള്ളി (ജനറല്‍) മിനി വ്യവസായ എസ്റ്റേറ്റുകളിലെ ഷെഡുകളാണ് ഉല്‍പാദന/സേവന സംരംഭകര്‍ക്ക് അനുവദിക്കുക. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, പദ്ധതി രേഖ, തിരിച്ചറിയല്‍ രേഖകള്‍, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 16നകം ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ക്കോ സമര്‍പ്പിക്കണം. ഫോണ്‍: 0474 2748395.
date
- Log in to post comments