Skip to main content

പട്ടികജാതിക്ഷേമത്തിന് ഒരു കൊല്ലത്തിനുള്ളില്‍ 62 കോടി രൂപ

ജില്ലയില്‍ 2024-25 സാമ്പത്തിക വര്‍ഷം വിവിധ          വികസന-വിദ്യാഭ്യാസക്ഷേമ പദ്ധതികള്‍ക്കായി 62 കോടി രൂപ ചെലവഴിച്ച് പട്ടികജാതി വികസന വകുപ്പ്. 158 പേര്‍ക്ക് ഭൂമി, 506 സേഫ്, 493 പഠനമുറി, 12 പേര്‍ക്ക് സ്വയംതൊഴില്‍ ധനസഹായം, 153 പേര്‍ക്ക് വിദേശ തൊഴില്‍ ധനസഹായം, 466 വിവാഹധനസഹായം, 1512 പേര്‍ക്ക് ചികിത്സാ ധനസഹായം, ഏകവരുമാനദായക അംഗം മരണപ്പെട്ട 134 കുടുംബങ്ങള്‍ക്ക് ധനസഹായം, 60 ദമ്പതികള്‍ക്ക് മിശ്രവിവാഹ ധനസഹായം, അതിക്രമത്തിനിരയായ 29 പേര്‍ക്ക് ആശ്വാസ ധനസഹായവും ഇക്കാലയളവില്‍ അനുവദിച്ചു.
ദുര്‍ബലവിഭാഗ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ വേടര്‍, ചക്ലിയര്‍ വിഭാഗത്തില്‍പ്പെട്ട 18 പേര്‍ക്ക് ഭൂമിയും 96 പേര്‍ക്ക് ഭവനനിര്‍മാണ ധനസഹായവും, 41 പേര്‍ക്ക് പഠനമുറി, 110 പേര്‍ക്ക് ഭവന പുനരുദ്ധാരണത്തിനുള്ള ധനസഹായവും 21 പേര്‍ക്ക് ശുചിമുറിക്കുള്ള ധനസഹായവും 22 പേര്‍ക്ക് 100 ശതമാനം സബ്‌സിഡിയോടെ മൂന്ന് ലക്ഷം സ്വയംപദ്ധതികള്‍ക്കും മൂന്ന് പേര്‍ക്ക് 10 ലക്ഷം രൂപ നിരക്കില്‍ കൃഷിഭൂമി പദ്ധതി നിര്‍വഹണത്തിനായും നല്‍കി.
പ്രീ-മെട്രിക് വിദ്യാഭ്യാസത്തിന് 4,31,273 വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം അനുവദിച്ചു. 400 ഓളം സ്ഥാപനങ്ങളില്‍ പഠിക്കുന്ന 14889 വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് മുഖേന പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ സഹായം നല്‍കി. മെഡിക്കല്‍/എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രാരംഭചെലവ്, ലാപ്ടോപ്പ്, സ്പെഷ്യല്‍ ഇന്‍സെന്റീവ്, മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരിശീലനം, പഠനയാത്രാ പദ്ധതി, അയ്യങ്കാളി സ്‌കോളര്‍ഷിപ്പ്, സ്റ്റെതസ്‌കോപ്പ്, അഡ്വക്കേറ്റ് ഗ്രാന്റ് എന്നീ പദ്ധതികള്‍ക്കായി 2010 പേര്‍ക്കും തുക അനുവദിച്ചു.
നഴ്സിംഗ്/പാരാമെഡിക്കല്‍ കോഴ്‌സ് പാസായ 23 പേര്‍ക്ക്  സ്റ്റൈപ്പന്റോടെ സര്‍ക്കാര്‍ ആശുപത്രികളിലും എല്‍.എല്‍.ബി/എല്‍.എല്‍.എം പാസായ ആറ് പേര്‍ക്ക് വിവിധ കോടതികളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും എം.എസ്.ഡബ്ല്യൂ പാസായ അഞ്ച് പേര്‍ക്ക് വിവിധ ഓഫീസുകളിലും, ബി.ടെക്ക്, ഡിപ്ലോമ, ഐ.ടി.ഐ (സിവില്‍) പാസായവര്‍ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരായി വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ പരിശീലനം ലഭ്യമാക്കി.
അംബേദ്കര്‍ ഗ്രാമവികസനപദ്ധതിപ്രകാരം ജില്ലയില്‍ 2016 മുതല്‍ തെരഞ്ഞെടുത്ത 65 നഗറുകളില്‍ 34 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി. കോര്‍പ്പസ് ഫണ്ട് പദ്ധതിപ്രകാരം കുടിവെള്ള വിതരണം, ഗതാഗതസൗകര്യ വികസനം, കുടിവെള്ള വിതരണം, വൈദ്യുതി വിതരണം തുടങ്ങിയ പദ്ധതികള്‍ക്കായി 2024-25 സാമ്പത്തിക വര്‍ഷം 8038210 രൂപയും ചെലവഴിച്ചതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.
 

date