Post Category
ഏകദിന ഉല്ലാസ യാത്ര
കുളത്തൂപ്പുഴ കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്നും ഏപ്രില്‍ 27ന് രാവിലെ നാലിന് കന്യാകുമാരിയിലേക്ക് ഏകദിന ഉല്ലാസ യാത്ര പുറപ്പെടുന്നു. ത്രിപരപ്പ് വെള്ളച്ചാട്ടം, തക്കല പദ്മനാഭപുരം കൊട്ടാരം എന്നിവ കൂടി സന്ദര്‍ശിക്കുന്ന യാത്ര രാത്രി 11 ന്് കുളത്തൂപ്പുഴ ഡിപ്പോയില്‍ മടങ്ങി എത്തും. നിരക്ക് : 710 രൂപ. അന്നേ ദിവസം രാവിലെ 4.30 ന് വാഗമണിലേക്ക് ഉല്ലാസ യാത്ര പുറപ്പെടും. പ്രധാന ഡെസ്റ്റിനേഷന്‍സ് സന്ദര്‍ശിച്ചു പരുന്തും പാറയും കണ്ട് രാത്രി 11 ന് മടങ്ങി എത്തും. ഉച്ച ഭക്ഷണം ഉള്‍പ്പടെ നിരക്ക് 840 രൂപ. ബുക്കിങ്ങിനായി : 8129580903, 0475-2318777.
date
- Log in to post comments