Skip to main content
..

സസന്തോഷം കുട്ടികള്‍… പൂതക്കുളത്ത് ഒരുങ്ങുന്നത് ഹാപിനെസ് പാര്‍ക്ക്

സന്തോഷമാണ് ജീവിതവിജയമെന്ന വലിയപാഠത്തിലേക്ക് കുട്ടികളെ നയിക്കുകയാണ് പൂതക്കുളം പഞ്ചായത്ത്. ജീവിതാസ്വാദനത്തിന്റെ കൊച്ചുസ്വപ്നങ്ങള്‍ പൂവണിയാനുള്ള വേദിയാണ് ഒരുങ്ങുന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹാപ്പിനസ് പാര്‍ക്കുകള്‍ സ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ കാഴ്ചപാടാണ് കുട്ടികള്‍ക്കായുള്ള പാര്‍ക്കിന്റെ നവീകരണത്തിലെത്തിനില്‍ക്കുന്നത്.  
കുട്ടികളുടെക്ഷേമത്തിനും കായിക-മാനസികഉല്ലാസത്തിനും പ്രാധാന്യംനല്‍കി ഒരുക്കുന്ന പാര്‍ക്കില്‍ അനവധി ഉല്ലാസ, വിശ്രമ സൗകര്യങ്ങളുണ്ട്. കളിക്കാനുള്ള ഉപകരണങ്ങള്‍, സെല്‍ഫി പോയിന്റ്, മൈക്ക് സെറ്റ്, ലൈറ്റ്, കഫ്റ്റീരിയ, സ്റ്റേജ് തുടങ്ങിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.   നിലവില്‍ ടേക് എ ബ്രേക്കിന്റെ രണ്ട് ടോയ്ലറ്റുകളും ലൈറ്റ് റിഫ്രഷ്മെന്റ് ഏരിയയും ഒരുക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും പാട്ട്പാടാനും കലാപരിപാടികള്‍ അവതരിപ്പിക്കാനുമുള്ള ഇടമായാണ് ഇവിടെ വികസിക്കുന്നത്.  സ്വകാര്യ ചടങ്ങുകളും യോഗങ്ങളും സംഗമങ്ങളും നടത്താന്‍ പാകത്തിലുളള അധികസൗകര്യങ്ങളും നവീകരണത്തിന്റെ ഭാഗമാണ്.  
പഞ്ചായത്തിന്റെ നിരന്തരപരിശ്രമങ്ങളുടെ ഫലമായാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നവീകരണപ്രവര്‍ത്തനം പുനരാരംഭിച്ചത്. ‘കുട്ടികളുടെ പാര്‍ക്കിലെ അടിസ്ഥാന സൗകര്യ വികസനം' പദ്ധതിപ്രകാരമാണ് പാര്‍ക്കിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. കുട്ടികള്‍ക്ക് മാത്രമല്ല ഏത് പ്രായക്കാര്‍ക്കും വിശ്രമിക്കാനും സമയം ചെലവഴിക്കാനുമുള്ള അന്തരീക്ഷമാണ് ഇവിടെ ഒരുക്കുന്നത്.
വിനോദ സഞ്ചാരവകുപ്പിന്റെ 49 ലക്ഷം രൂപയും ഇത്തിക്കര ബ്ലോക്കിന്റെയും പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍മാത്രം ചുരുങ്ങാതെ ഭാവിയിലേക്കുള്ള മറ്റനവധി പദ്ധതികളാണ് ടൂറിസം വകുപ്പുമായി ചേര്‍ന്ന് പഞ്ചായത്ത്      വിഭാവനംചെയ്യുന്നത്. പാര്‍ക്കിനോട്‌ചേര്‍ന്നുള്ള പാണാട്ട്ചിറയുടെ വിനോദസഞ്ചാരമേഖലയിലെ പ്രാധാന്യംകണ്ടാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പാണാട്ട് ചിറ ബോട്ടിംഗ്, ജലകേളി തുടങ്ങിയ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുമെന്ന് എസ്. അമ്മിണിയമ്മ പറഞ്ഞു.
 

 

date