Skip to main content

കൺസൾട്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖേന പെരുമ്പടപ്പ് ബ്ലോക്കിലെ എസ്.വി.ഇ.പി ( സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം) പദ്ധതിയിലേക്ക് മൈക്രോ എന്റർ പ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 45 വയസ്സിനും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അംഗത്തിനോ കുടുംബാംഗത്തിനോ ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ അപേക്ഷിക്കാം. അപേക്ഷകർ പെരുമ്പടപ്പ് ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായിരിക്കണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം അതത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ ഏപ്രിൽ 30നകം അപേക്ഷ നൽകണം. ഫോൺ 0483 2733470.

date