Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ ടി ഡി പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലും ദിവസ വേതനാടിസ്ഥാനത്തില്‍ കുക്ക് ഉള്‍പ്പെടെയുള്ള ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അട്ടപ്പാടി വട്ട് ലക്കി കോര്‍പ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയില്‍ മെയ് ആറിന് രാവിലെ പത്ത് മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഏഴാം തരം വിജയവും മതിയായ ആരോഗ്യക്ഷമതയുമാണ് യോഗ്യത. ഫോണ്‍: 04924 254382
date
- Log in to post comments