Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണനമേള': കൊമേഴ്‌സ്യല്‍ സ്റ്റാളുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

 

 

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി  മെയ് നാല് മുതല്‍ പത്ത് വരെ പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള മൈതാനിയില്‍ വച്ച് നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയില്‍ കമേഴ്‌സ്യല്‍ സ്റ്റാളുകള്‍ അനുവദിക്കുന്നതിന് സൂഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ നടത്തുന്ന സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുകളുമായി ഏപ്രില്‍ 26 ന് മുന്‍പായി ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: ആലത്തൂര്‍ - 8086843101, ഒറ്റപ്പാലം-9562656889, ചിറ്റൂര്‍ - 9526384540, പാലക്കാട് - 9495036104, മണ്ണാര്‍ക്കാട് - 9447290619.

date