കുഞ്ഞുങ്ങള്‍ കളിച്ചും പഠിച്ചും വളരണം : സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വേങ്ങോടി ഗവണ്മെന്റ് എല്‍ പി സ്കൂള്‍ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
കുഞ്ഞുങ്ങള്‍ കളിച്ചും പഠിച്ചും വളരണമെന്നും ഏപ്രില്‍ മെയ് മാസം പോലും മക്കളെ ട്യൂഷന് അയക്കുന്ന നാടാണ് നമ്മുടേതെന്നും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. എലപ്പുള്ളി വേങ്ങോടി എല്‍ പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജൂണ്‍ മാസം രണ്ടാം തീയതി സ്കൂള്‍ തുറന്നാല്‍ മാത്രമേ അകാദമിക് കാര്യങ്ങള്‍ പഠിക്കേണ്ടതുള്ളൂ. ജനകീയ കമ്മിറ്റി ഉണ്ടാക്കി സ്കൂള്‍ പരിസരത്ത് വിപുലമായ കളിസ്ഥലം ഒരുക്കാനും, പഠനത്തോടൊപ്പം കളിക്കാനായി രക്ഷിതാക്കള്‍ എല്ലാവരും ചേര്‍ന്നുകൊണ്ട് ഒരു ടര്‍ഫ് ഉണ്ടാക്കുന്നതിനും മുന്‍കൈ എടുക്കണം. കുഞ്ഞുങ്ങളില്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നത് തടഞ്ഞ് കളികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സൗഹൃദം ഫോണിലൂടെ മാത്രം പോരാ, ഫേസ് ടു ഫേസ് സൗഹൃദം വളര്‍ത്താനും അച്ചടക്കമുള്ള സമൂഹത്തിനായി അവരെ വാര്‍ത്തെടുക്കുന്നതിനും, രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തെയും ബഹുമാനിക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കണം. വായന കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന് നല്ല റീഡിങ് റൂമുകള്‍ ഓരോ ക്ലാസിനകത്തും സജ്ജീകരിക്കണം. ഒന്നാം ക്ലാസില്‍ മക്കളെ ചേര്‍ത്താല്‍ മാത്രം രക്ഷിതാക്കളുടെ കര്‍ത്തവ്യം പൂര്‍ണ്ണമാകുന്നില്ല. അവരെക്കുറിച്ചുള്ള ഫീഡ്ബാക്ക് അധ്യാപകരില്‍ നിന്നും വാങ്ങുകയും രണ്ടാഴ്ച കൂടുമ്പോള്‍ രക്ഷിതാക്കള്‍ സ്കൂള്‍ സന്ദര്‍ശിക്കേണ്ടതും ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പരിശീലിപ്പിക്കണം. ഏതൊരു ഭാഷയും കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പ്ലാന്‍ ഫണ്ടില്‍ നിന്ന് ലഭിച്ച ഒരുകോടി 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എ.പ്രഭാകരന് എംഎല്‍എ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്്സിക്യൂട്ടീവ് എഞ്ചിനീയര്‍ എച്ച് ഷെരീഫ് റിപ്പോര്‍ട്ട് അവതരണം ചെയ്തു. സമഗ്രശിക്ഷ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ആര് മഹേഷ് കുമാര്‍ വര്‍ണ്ണ കൂടാരം പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പത്മിനി ടീച്ചര്‍, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജെ. മഹേഷ്, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനില്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. രാജകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ശരവണകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. വി. പുണ്യകുമാരി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.സുനിജ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആസിഫ് അലിയാര്, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ കെ. എന്‍.കൃഷ്ണകുമാര്‍, കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ വൈ.സിന്ധു, ചിറ്റൂര്‍ എ.ഇ. ഒ. പി. അബ്ദുള്‍ ഖാദര്‍,ജി.എല്‍. പി.എസ്. വേങ്ങോടി പ്രധാനാധ്യാപിക വി. കെ.മിനിമോള്‍ മറ്റു ജനപ്രതിനിധികള്‍, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments