സമ്പൂര്‍ണ ഭവന പദ്ധതി ഫണ്ട് വിതരണം ചെയ്തു
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഭവന പദ്ധതി ഫണ്ട് വിതരണം ചെയ്തു. ലൈഫ് ഭവന പദ്ധതി ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും വീട് ലഭ്യമാക്കുക എന്ന് ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് വകയിരുത്തിയാണ് ആദ്യം വിഹിതം നല്‍കിയത്. ലൈഫ് ഭവന പദ്ധതിയില്‍ 980 ഗുണഭോക്താക്കളും പി.എം.എ.വൈ ഭവന പദ്ധതിയില്‍ 249 ഗുണഭോക്താക്കളുമാണുള്ളത്. അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും സ്ഥലവും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്ടെത്തി. ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. എന്‍. ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്നാ സത്താര്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ട് തൊടി , ക്ഷേമകാര്യ കമ്മിറ്റി ചെയര്മാന് എം.കെ ബക്കര്‍, വികസന കാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംലത്ത്, ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മുള്ളത്ത്, ഹംസ കള്ളിവളപ്പില്‍, അനിതാ വിത്തനോട്ടില്‍, അലി മടത്തൊടി, ലൈലാ ഷാജഹാന്, ബഷീര്‍ പടു കുണ്ടില്‍, ഷമീര്‍ ബാബു പുത്തന്‍കോട്ടില്‍, വിജയലക്ഷ്മി, ഷൗക്കത്തലി പെരുമ്പയില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഹംസപ്പ, വി.ഇ.ഒ മാരായ ഗഫൂര്‍ ചാലിയന്‍, അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments