പഠനകാലയളവില്‍ സ്വയം പര്യാപ്ത തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കണം : സ്പീക്കര്‍ എ.എന്‍ ഷംസീര്‍
പഠനകാലയളവില്‍ വരുമാനം നേടുന്ന നിലയിലുള്ള സ്വയം പര്യാപ്തമായ തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹത്തിന് സാധിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മലമ്പുഴ ഗവ ഐ ടി ഐയിലെ കെട്ടിടത്തിന്റെയും, വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ ജില്ലയില്‍ അപ്രന്റീസ്ഷിപ്പ് പരിശീലനം നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തിച്ചുവരുന്ന ആര് ഐ സെന്ററിനായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. വിദ്യാര്‍ത്ഥികള്‍ തൊഴില്‍ അന്വേഷകരായി മാറാതെ തൊഴില്‍ ദാതാക്കളായി മാറാന്‍ പരിശ്രമിക്കണമെന്നും, അതിനുവേണ്ടി പരിശീലനം നല്കാന് അധ്യാപകര്‍ മുന്‍കൈ എടുക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം വലിയ രീതിയിലുള്ള നേട്ടമാണ് കൈവരിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു.
അധ്യക്ഷനായ പൊതു വിദ്യാഭ്യാസ തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്തു. സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലാവരത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആധുനിക സൗകര്യങ്ങളോടു കൂടി പരിശീലനം പൂര്‍ത്തിയാക്കുന്നതിനും മികച്ച തൊഴില്‍ കണ്ടെത്തുന്നതിനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. മലമ്പുഴ എംഎല്‍എ എ.പ്രഭാകരന് സ്വാഗതം ആശംസിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള് മുഖ്യാതിഥിയായി. കെ എ എസ് ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി.വി വിനോദ്, പി ഡബ്ല്യു ഡി ബില്‍ഡിംഗ് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റെക്സ് ഫെലിക്സ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്, മെമ്പര്‍മാരായ കാഞ്ചന സുദേവന്, തോമസ് വാഴപ്പിള്ളി, ബി.ബിനോയ്, വ്യവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ മിനി മാത്യു, ജോയിന്റ് ഡയറക്ടര്‍ ഷമ്മി ബേക്കര്‍, പി വാസുദേവന്‍, ട്രെയിനിങ് ഓഫീസര്‍ കെ.പി സാദത്ത്, പി ടി എ പ്രസിഡന്റ് സുനില്‍ രാമചന്ദ്രന്, സ്റ്റാഫ് സെക്രട്ടറി ലിസി എം സേവ്യര്‍, ട്രെയിനിങ് കൗണ്‍സില്‍ ചെയര്മാന് യു.കെ സൂരജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഐ ടി ഐ പ്രിന്‍സിപ്പാള്‍ എ. രാജേഷ് നന്ദി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ - സാമൂഹ്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments