Skip to main content

എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ പരിശീലനം

ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍      എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ നാല് പരിശീലനത്തിന് നബാര്‍ഡ് ധനസഹായം പ്രഖ്യാപിച്ചു. ആകെ ഫീസിന്റെ അറുപത് ശതമാനവും നബാര്‍ഡ് വഹിക്കും. അപേക്ഷകര്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരായിരിക്കണം.    സാമ്പത്തിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയരുത്.  പ്ലസ് വണ്‍ പരീക്ഷ പാസാകണം.    18 വയസ് പൂര്‍ത്തിയാകണം.  പരിശീലന കാലാവധി: 70 ദിവസം. യോഗ്യത, വരുമാന  സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം  ഏപ്രില്‍ 26ന്   വൈകിട്ട് 4.30 നകം ഹാജരാകണം.  വിവരങ്ങള്‍ക്ക്  : www.iiic.ac.in, ഫോണ്‍: 8078980000.
 

 

date