Skip to main content

ഉപന്യാസ രചനാമത്സരം

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് മെയ് എട്ട് മുതൽ 14 വരെ ജില്ലയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലാതല സംഘാടക സമിതി 'എന്റെ കേരളം' എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.  പ്രസ്തുത വിഷയത്തിൽ നാല് പേജിൽ കവിയാത്ത ഉപന്യാസം കൈയെഴുത്ത് പ്രതിയായി നേരിട്ടോ തപാൽ മാർഗമോ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ-670002 എന്ന വിലാസത്തിൽ മെയ് രണ്ടിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. മത്സരത്തിന് പ്രായപരിധിയില്ല. ഫോൺ: 04972 700231
 

date