Skip to main content

വെളിച്ചം പദ്ധതി ; പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ 4 ഹൈ മാസ്റ്റ് ലൈറ്റുകള്‍ കൂടി

വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തില്‍ നാല് ഹൈ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.ആന്റണി ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.

 

പിണ്ടിമന ഗ്രാമ പഞ്ചായത്ത് പരിധിയിലെ വേട്ടാമ്പാറ കടക്കാസിറ്റി, കുളങ്ങാട്ടുകുഴി ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍, മാലിപ്പാറ ചര്‍ച്ച് ജംഗ്ഷന്‍, അടിയോടി ഓക്‌സിജന്‍ ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്ക് എന്നീ പ്രധാന കവലകളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം അതാത് കേന്ദ്രങ്ങളില്‍ ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. 

 

പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ പ്രദേശളിലെ വന്യമൃഗശല്യം കൊണ്ട് പ്രയാസപ്പെടുന്ന പ്രദേശവാസികള്‍ക്ക് ഹൈമാസ്റ്റ് വെളിച്ചം ചെറിയ ആശ്വാസമാകുമെന്നും അതോടൊപ്പം ഭൂതത്താന്‍കെട്ടിന്റെ അനുബന്ധ ടൂറിസം കേന്ദ്രമായ അടിയോടി ഓക്‌സിജന്‍ ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്കിലും ,ഓപ്പണ്‍ ജിമ്മിലും ചില്‍ഡ്രന്‍സ് പാര്‍ക്കിലും അടിയോടി ജംഗ്ഷനിലും എത്തുന്ന സ്വദേശ -വിദേശ സഞ്ചാരികള്‍ക്കും വെളിച്ചം ഉപകാരപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു .

ഇതിനകം പഞ്ചായത്ത് പരിധിയിലെ മുത്തംകുഴി, ആയക്കാട്, പുലിമല ചര്‍ച്ച് ജംഗ്ഷന്‍, അയിരൂര്‍ പാടം പള്ളിക്കവല, ആയക്കാട് തൈക്കാവുംപടി എന്നീ പ്രധാന ജംഗ്ഷനുകളില്‍ എം.എല്‍.എ യുടെ വെളിച്ചം പദ്ധതിയില്‍ ഹൈമാസ്റ്റ്, മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസ്സി ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിബി പോള്‍, ടി.കെ കുമാരി, ജിന്‍സ് മാത്യു , എസ്.എം അലിയാര്‍ മാഷ്, ഫാ. ജോഷി നിരപ്പേല്‍, പി.എം മുഹമ്മദാലി, ബിജു പി. നായര്‍, എം.എം ജോസഫ്, അജിലാല്‍ മീരാന്‍, വി.കെ കുഞ്ഞ്, ടി.എസ് സതീഷ്, രാഷ്ട്രീയ സാമൂഹിക സാമുദായിക സാംസ്‌കാരിക രംഗത്തെ നേതാക്കളും പ്രദേശവാസികളും പങ്കെടുത്തു .

date