Post Category
അപേക്ഷ ക്ഷണിച്ചു
ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ വിഴിഞ്ഞം സബ് ഡിവിഷനിലേക്ക് മൂന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. മൂന്ന് മാസത്തേക്കാണ് നിയമനം. ഐ.ടി.ഐ സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ സഹിതം അപേക്ഷകൾ eetvpm.hed@kerala.gov.in എന്ന ഇ-മെയിൽ മുഖേനയോ, നേരിട്ടോ ഏപ്രിൽ 29ന് മുമ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് ഡിവിഷൻ, വിഴിഞ്ഞം, തിരുവനന്തപുരം-695521 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകർ മെയ് 2ന് ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0471-2480349.
പി.എൻ.എക്സ് 1730/2025
date
- Log in to post comments