Skip to main content

ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിന് കീഴിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ട മുട്ടത്തറ ഫ്ലാറ്റ് നിർമാണത്തിനായി ഡിപ്ലോമ (സിവിൽ) യോഗ്യതയുള്ള രണ്ട് ഉദ്യോഗാർഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അധിക യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ സഹിതം അപേക്ഷകൾ eetvpm.hed@kerala.gov.in എന്ന ഇ-മെയിൽ മുഖേനയോ, നേരിട്ടോ ഏപ്രിൽ 29ന് മുമ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് ഡിവിഷൻ, വിഴിഞ്ഞം, തിരുവനന്തപുരം-695521 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകർ മെയ് 2ന് ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0471-2480349.

പി.എൻ.എക്സ് 1731/2025

date