Post Category
അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമ നിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. കിലെയുടെ അക്കാദമിക് ഡിവിഷനായ കിലെ ഐ.എ.എസ് അക്കാദമിയിലാണ് പരിശീലനം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അധ്യയനം ജൂണ്‍ ആദ്യവാരം ആരംഭിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്കും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്കും ഫീസ് ഇളവുണ്ട്. അപേക്ഷ kile.kerala.gov.in ല്‍ ലഭ്യം. ഫോണ്‍: 8075768537, 0471 2479966, 0471 2309012
date
- Log in to post comments