Skip to main content

മത സൗഹാര്‍ദ്ദ യോഗം നടന്നു

 

ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി മത സൗഹാര്‍ദ്ദ യോഗം ചേര്‍ന്നു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍ അധ്യക്ഷനായി. ജില്ലാതലത്തിലുള്ള മീറ്റിങ്ങിനുപരി താലൂക്ക് തലത്തിലുള്ള മതസൗഹാര്‍ദ്ദ  മീറ്റിങ്ങുകള്‍ സംഘടിപ്പിക്കണമെന്നും മദ്യത്തിന്റെ ഉപയോഗവും വില്‍പനയും കുറയ്ക്കാനുള്ള

ശ്രമങ്ങളുണ്ടാവണമെന്നും യോഗത്തില്‍ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.  യോഗത്തില്‍  അഡീഷണല്‍ ഡിവിഷണല്‍  എസ്.പി  പി.സി ഹരിദാസന്‍, രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date