Skip to main content

അറിയിപ്പുകള്‍

വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് അപേക്ഷിക്കാം

കേന്ദ്ര യുവജനകാര്യ മന്ത്രാലയം വികസിത വൈബ്രന്റ് വില്ലേജ് പ്രോഗ്രാം പരിപാടിയിലൂടെ  ലേ-ലഡാക്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ 10 ദിവസം താമസിച്ചു പഠിക്കാനും സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനും അവസരം ഒരുക്കുന്നു. 
യുവജനകാര്യം, ഗ്രാമവികസനം, സാംസ്‌കാരിക വിനിമയം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ശാരീരികക്ഷമതയുള്ള 21നും 29നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം. നെഹ്റു യുവകേന്ദ്ര, എന്‍എസ്എസ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വളന്റിയര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കും. 
താല്‍പര്യമുള്ളവര്‍ക്ക് മേരാ യുവഭാരത് പോര്‍ട്ടലില്‍ മെയ് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം. മെയ് 15 മുതല്‍ 30 വരെയുള്ള പരിപാടിയില്‍ കേരളത്തില്‍നിന്ന് 15 പേര്‍ക്കും ലക്ഷദ്വീപില്‍നിന്ന് 10 പേര്‍ക്കുമാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് നെഹ്റു യുവകേന്ദ്ര ഓഫീസുമായോ എന്‍എസ്എസ് പ്രോഗ്രാം ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 9447752234.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ കാര്യാലയത്തിന് പിറകില്‍ സൂക്ഷിച്ച ഉപയോഗശൂന്യമായ 2,390 കിലോഗ്രാം ഇരുമ്പ് സാധനസാമഗ്രികള്‍ കൈമാറാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, 673015 കോഴിക്കോട് എന്ന വിലാസത്തില്‍ മെയ് മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്കകം ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 0495 2414863,2418610.

സിവില്‍ സര്‍വീസ് പരിശീലനം 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംബ്ലോയ്‌മെന്റിന് കീഴില്‍ കിലെ ഐഎഎസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ക്ഷേമനിധി ബോര്‍ഡില്‍നിന്ന് വാങ്ങുന്ന ആശ്രിത സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.kile.kerala.gov.in/kileiasacademy വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2479966, 8075768537.

പ്രിന്റിങ് ടെക്‌നോളജി കോഴ്‌സ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ കെജിടിഇ പ്രീ-പ്രസ്സ് ഓപറേഷന്‍, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍ഡ് ഫിനിഷിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് മെയ് 20 വരെ അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ/ഒഇസി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. 
ഒബിസി/എസ്ഇബിസി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഫോണ്‍: 0495 2723666, 0495 2356591, 9496882366.

ടെന്‍ഡര്‍ ക്ഷണിച്ചു

ബാലുശ്ശേരി ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടാക്‌സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കുറഞ്ഞ കാലപ്പഴക്കമുള്ള കാര്‍/ജീപ്പ് ഉടമകള്‍ക്ക് മെയ് എട്ട് ഉച്ച്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 9188959864.

ഗതാഗത നിയന്ത്രണം

പുതിയേടത്ത്താഴം-ചിറക്കുഴി-പാവയില്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 25) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ചേളന്നൂര്‍ 8/2 ല്‍നിന്ന് ഇച്ഛന്നൂര്‍-പുനത്തില്‍ത്താഴം വഴി ചിറക്കുഴിയിലേക്ക് പോകണം.

തെങ്ങിന്‍തൈ വിതരണം

കേരള കാര്‍ഷിക സര്‍വകലാശാലയുടെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെ സങ്കരയിനം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും. ആവശ്യക്കാര്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം എത്തണം. 325 രൂപയാണ് ഒരു തൈയുടെ വില. ഫോണ്‍: 04672260632, 8547891632.

date