പ്രിന്റിംഗ് ടെക്‌നോളജി കോഴ്സുകളിലേക്ക് മെയ് 20 വരെ അപേക്ഷിക്കാം
സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസവകുപ്പും സംയുക്തമായി 2025-26 അദ്ധ്യയന വർഷം സി-ആപ്റ്റിന്റെ കോഴിക്കോട് സബ്സെന്ററിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകാരമുള്ള കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ് വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി പാസായവർക്ക് മെയ് 20 വരെ അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗ/ഒ.ഇ.സി,ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് നിയമാനുസ്യതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും ഓഫീസർ-ഇൻ-ചാർജ്, സി-ആപ്റ്റ് സബ്‌സെന്റർ, ബൈരായിക്കുളം എൽ.പി സ്‌കൂൾ കോമ്പൗണ്ട്, റാം മോഹൻ റോഡ്, കോഴിക്കോട് 673004 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0495 2723666, 0495 2356591, 9496882366. ഇ-മെയിൽ: kozhikode@captkerala.com.
- Log in to post comments