വനിതാ ജയിലിലെ തടവുകാര്‍ക്ക് ലൈഫ് സ്‌കില്‍ ട്രെയിനിങ്ങും സോപ്പ് നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു
തൃശ്ശൂര്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വനിതാ ജയിലില്‍ ലൈഫ് സ്‌കില്‍ ട്രെയിനിങ്ങും സോപ്പ് നിര്‍മ്മാണ പരിശീലനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജയില്‍ സൂപ്രണ്ട് ടി.ജെ ജയ നിര്‍വ്വഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ ശിഖാമണി സോപ്പ് നിര്‍മ്മാണ പരിശീലന ക്ലാസ് നയിച്ചു.
ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എം എസ് ഡബ്ല്യു വിഭാഗം വിദ്യാര്‍ത്ഥിനികളായ എം.എ സഫ, ദീപ ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എംഎസ്ഡബ്യു വിദ്യാര്‍ത്ഥിനികള്‍ ജീവിത നൈപുണ്യ പരിശീലന ക്ലാസ് നയിച്ചു.
തൃശ്ശൂര്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരായ കെ.ജി രാഗപ്രിയ, ആര്‍. രോഷ്നി, ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ സാജി സൈമണ്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് വി.ആര്‍ ശിവകൃഷ്ണ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജയിലിലെ 50 വനിതാ തടവുകാര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments