Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 2025-26 അധ്യയനവര്‍ഷം യൂണിഫോം വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നോ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ മുദ്ര വെച്ച ടെണ്ടര്‍ ക്ഷണിച്ചു. 4,67,350 രൂപയാണ് അടങ്കല്‍ തുക. മെയ് 16 നു ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പായി ടെണ്ടറുകള്‍ സീനിയര്‍ സൂപ്രണ്ട്, മോഡല്‍ റെസിഡന്‍ഷ്യല്‍  സ്‌കൂള്‍, ചാലക്കുടി, നായരങ്ങാടി എന്ന വിലാസത്തില്‍ ലഭിക്കണം. മെയ് 16 നു ഉച്ചയ്ക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 9207098160.

date