Skip to main content

ട്രെയിനര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

 സമഗ്രശിക്ഷാ കേരളം തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ ട്രെയിനര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. കെ.എസ്.ആര്‍ പാര്‍ട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിന്റെ നിരാക്ഷേപപത്രം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മെയ് ഒമ്പതിന് വൈകീട്ട് അഞ്ചിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത എച്ച് എസ് എസ് ടി/വി എച്ച് എസ് എസ് ടി/ എച്ച് എസ് എസ് ടി (ജൂനിയര്‍), എച്ച് എസ് ടി/ പ്രൈമറി ടീച്ചര്‍. അപേക്ഷിക്കുന്ന അധ്യാപകര്‍ക്ക് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സേവന കാലാവധി ഉണ്ടായിരിക്കണം. അപേക്ഷ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ.), തൃശ്ശൂര്‍ ജില്ല. ജി.എം.ബി.എച്ച്.എസ്.എസ്. കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂര്‍ ജില്ല, പിന്‍-680020. എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0487 2323841.

date