Post Category
ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
ചാവക്കാട് പുത്തന്‍കടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ 8, 9, 10 ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഫിഷറീസ് വകുപ്പ് നേരിട്ട് നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അംഗീകൃത മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) പ്രവേശനം നേടാം. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ മറ്റു വിദ്യാലയങ്ങളില്‍ നിന്നും വ്യത്യസ്തമായി സാധാരണ വിഷയങ്ങള്‍ക്കൊപ്പം ഫിഷറീസ് സയന്‍സുമായി ബന്ധപ്പെട്ട പുത്തന്‍ സാങ്കേതികവിദ്യകളിലും പരിശീലനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: grfthsfish@yahoo.com, ഫോണ്‍: 9656733066, 0487 2501965.
date
- Log in to post comments