ലഹരി വിമുക്ത കണ്ണൂർ; അവബോധ രൂപീകരണ പരിപാടി സംഘടിപ്പിച്ചു
നശാമുക്ത് ഭാരത് അഭിയാന്റെ നേതൃത്വത്തിൽ സാമൂഹ്യനീതി, ജയിൽ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ജയിൽ അന്തേവാസികൾക്കുള്ള അവബോധ രൂപീകരണ പരിപാടി 'ലഹരി വിമുക്ത കണ്ണൂർ' കണ്ണൂർ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പി മഞ്ജു ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ ജയിലിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു മുഖ്യാതിഥിയായി. ജില്ലാ ജയിൽ സൂപ്രണ്ട് കെ റിനിൽ അധ്യക്ഷനായി. ലഹരി വിമോചനം: വ്യക്തിത്വ പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ തലശ്ശേരി പ്രതീക്ഷ ഐ ആർ സി എ കൗൺസിലർമാരായ അരുൺ കുര്യാക്കോസ്, നവ്യ ജോസ് എന്നിവർ ക്ലാസെടുത്തു. ജില്ലാ പ്രൊബേഷൻ ഓഫീസർ കെ ഷുഹൈബ്, ജില്ലാ ജയിൽ വെൽഫയർ ഓഫീസർ ആർ കെ അമ്പിളി, തലശ്ശേരി പ്രതീക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആന്റ് ഐ ആർ സി എ പ്രൊജക്റ്റ് കോ ഓഡിനേറ്റർ റവ. ഫാ. ജോസഫ് പൂവത്തോലിൽ, നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ ഓഡിനേറ്റർ കെ ബേബി ജോൺ, കണ്ണൂർ പ്രൊബേഷൻ അസിസ്റ്റന്റ് കെ ജ്യോതി തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments