ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് ഒന്‍പതിന് കണ്ണൂര്‍ താണ സാധു കല്യാണ മണ്ഡപത്തില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിന്റെ സംഘാടനത്തിന് എല്‍.ഇ.ഡി വാള്‍ (12 x 6), ടി.വി (50 ഇഞ്ച് ), ഗേറ്റ് ആന്റ് സ്റ്റേജ് ഡെക്കറേഷന്‍, ലൈറ്റ് ആന്റ് 5000 വാട്ട്സ് സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ (ഡീസല്‍ സഹിതം പരിപാടിയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിക്കുന്നതിന്), ബാക്ക് ഡ്രോപ്പ്, വലിയ രണ്ട് കൂളറുകള്‍, രണ്ട് പെഡസ്ട്രിയല്‍ ഫാന്‍, നാല് കോഡ്ലെസ് മൈക്ക്, മറ്റു ക്രമീകരണങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഏപ്രില്‍ 30 ന് ഉച്ചക്ക് രണ്ടിന് മുന്‍പായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. നിശ്ചിത ദിവസം ലഭിക്കുന്ന ക്വട്ടേഷനുകള്‍ അന്ന് വൈകിട്ട് അഞ്ചിന് ഹാജരായ അപേക്ഷകരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷന്‍ അംഗീകരിക്കുന്നതുമായിരിക്കും. ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ - 670002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍:04972 700231
- Log in to post comments