ചെസ് ശില്പശാല സമാപിച്ചു
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ചെസ് ശില്പശാലയ്ക്ക് സമാപനം.
ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മോഹനൻ സമാപന ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ എൽ പി - യു.പി വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് 10 ദിവസങ്ങളിലായാണ് ശില്പശാല നടത്തിയത്. ജില്ലാ ചെസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പീറ്റർ ജോസഫിൻ്റെ നേതൃത്വത്തിൽ പനങ്ങാട് സെൻ്റ് ജോർജ്സ് മിക്സെഡ് എൽപി സ്കൂളിലാണ് പരിശീലനം സംഘടിപ്പിച്ചത്.
2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് ചെസ് പരിശീലന പദ്ധതിക്ക് ഫണ്ട് വകയിരുത്തിയത്. പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, വിദ്യാലയങ്ങൾക്കുള്ള ചെസ്ബോർഡ് വിതരണവും പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു.
വോളീബോൾ സാങ്കേതിക സമിതി ചെയർമാൻ സാജു ലൂയിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെ ആർ രാജേഷ്, ഇംപ്ലിമെൻ്റിംഗ് ഓഫീസർ സജീന, ഹെഡ്മിസ്ട്രെസ് നിമ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
- Log in to post comments