Post Category
ഫ്യൂഷനിൽ മാന്ത്രികം തീർത്ത് ഗ്രൂവ് ബാൻഡ്
അക്ഷരനഗരിയിൽ സംഗീതലഹരി തീർത്ത് ഗ്രൂവ് ബാൻഡ്. തമിഴ് മലയാളം ഫാസ്റ്റ് നമ്പർ പാട്ടുകളിലൂടെ സദസ്സിനെ ഒന്നാകെ കൈയിലടക്കി. വയലിനിൽ മലയാളം തമിഴ് മെലഡികൾ കൂടി ആയപ്പോൾ സംഗീതനിശ കാണികളുടെ മനം കവർന്നു.
എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യദിനത്തിലാണ് ഗ്രൂവ് ബാൻഡ് സംഗീതനിശ അവതരിപ്പിച്ചത്.
അമ്മ പുഴയുടെ പൈതലായി, അങ്ങുവാന ചോലയിൽ,ചിന്ന ചിന്ന ആസേ,മുൻമ്പേ വാ പാട്ടും മെലഡി പ്രേമികൾക്കായി പാടി. പതിയെ ഫാസ്റ്റ് നമ്പറിലേക്ക് തിരിഞ്ഞപ്പോൾ ജനം ആവേശത്തോടെ ആർത്തുവിളിച്ചു.
എ.ആർ. റഹ്മാൻ്റെ സംഗീതത്തിൽപിറന്ന പാട്ടുകളും,ശ്രേയ ഘോഷാലിൻ്റെ ശബ്ദ മാധുര്യത്തിൽ ഹിറ്റായ പാട്ടുകളും ആസ്വാദ്യകരമായി.
ഫോട്ടോ ക്യാപ്ഷൻ: എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ആദ്യദിനത്തിൽ ഗ്രൂവ് ബാൻഡ് അവതരിപ്പിച്ച സംഗീതനിശ
date
- Log in to post comments