Skip to main content

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സൗജന്യ നേത്ര പരിശോധന

കെഎസ്ആർടിസി ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും ഇതര ജീവനക്കാർക്കുമായി സൗജന്യ നേത്ര പരിശോധന നടന്നു. 

 

മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന നേത്ര പരിശോധന മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

 

ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ എക്സ്സിലോർ ലക്സോട്ടിക്ക ഫൗണ്ടേഷനുമായി ചേർന്ന് ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ക്ലിയർ സൈറ്റ് പദ്ധതിയുടെ തുടർച്ചയായാണ് വേനൽ അവധി കാലത്ത് കെഎസ്‌ആർടിസി ജീവനക്കാർക്കായി നേത്ര പരിശോധന സൗകര്യം ഒരുക്കുന്നത്. അർഹരായ ജീവനക്കാർക്ക് നിബന്ധനകൾക്കു വിധേയമായി സൗജന്യമായി കണ്ണടയും നൽകും. രണ്ടു ദിവസങ്ങളിലായി ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും ഈ സേവനം ലഭ്യമാക്കും.

 

പരിപാടിയിൽ ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ അസിസ്റ്റൻ്റ് ജനറൽ മാനേജർ ലത്തീഫ് കാസിം പദ്ധതി വിശദീകരിച്ചു. ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ട‌ർ പി.ബി ബിനു, മൂവാറ്റുപുഴ കെഎസ്ആർടിസി സൂപ്രണ്ടുമാരായ ഷെറി പി ഖാദർ, പ്രീത പി.ജി എന്നിവർ പങ്കെടുത്തു.

 

 

date