Skip to main content

കേരള നിയമസഭാ ദിനാഘോഷം

        നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 27, രാവിലെ 9.30 ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുഷ്പാർച്ചന നടത്തും. ദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 1 വരെയുള്ള ദിവസങ്ങളിൽ നിയമസഭാമന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ രാത്രി 8 വരെ ദീപാലംകൃതമായിരിക്കും. അന്നേ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 മണി വരെയും പൊതു അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതലും നിയമസഭ മന്ദിരവും നിയമസഭ മ്യൂസിയവും പൊതുജനങ്ങൾക്ക് സന്ദർശിക്കാം.

പി.എൻ.എക്സ് 1740/2025

 

date