Skip to main content

ഡോ. കെ കസ്തൂരിരംഗന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി  അനുശോചനം രേഖപ്പെടുത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ദീർഘകാലം ഐഎസ്ആർഒ-യുടെ ചെയർമാൻ പദവി അലങ്കരിച്ച അദ്ദേഹം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളേയും പര്യവേക്ഷണങ്ങളേയും പുതിയ ഉയരങ്ങളിലേയ്ക്ക് നയിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മീഷൻ അംഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നിങ്ങനെ വിവിധ ഉത്തരവാദിത്തങ്ങളിലൂടെ രാജ്യത്തിന്റെ പുരോഗതിയ്ക്കായി നിരവധി സംഭാവനകൾ കസ്തൂരിരംഗൻ നൽകി. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന്റെ വൈജ്ഞാനികമേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. കസ്തൂരിരംഗന്റെ സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പി.എൻ.എക്സ് 1748/2025

 

date