Skip to main content

വേനല്‍കാല റസിഡന്‍ഷ്യല്‍ ക്യാമ്പ് ആരംഭിച്ചു

 

 

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി പറമ്പിക്കുളം ചുങ്കത്ത് പ്രീമെട്രിക് ഹോസ്റ്റലില്‍  പാമ്പിക്കുളത്തെ വിവിധ ഊരുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രാഥമിക വിദ്യാഭ്യാസ നൈപുണ്യ വികസന വേനല്‍കാല റെസിഡന്‍ഷ്യല്‍ ക്യാമ്പ് ആരംഭിച്ചു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍ അധ്യക്ഷത വഹിച്ച പരിപാടി പറമ്പിക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധിന്‍ ഉദ്ഘാടനം ചെയ്തു.  കൊല്ലങ്കോട്  സി ഡി പി ഒ ഗീത, സൂപ്പര്‍വൈസര്‍ കനകവല്ലി, ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ലിയോ ബെര്‍ണാര്‍ഡ്, സി.അഭിജിത്, സി സി ജിതിന്ഡ എന്നിവര്‍ പങ്കെടുത്തു. ക്യാമ്പ് 28 ന് അവസാനിക്കും. സജു, പ്രസാദ് എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്.

 

date