Skip to main content

നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം: ക്വിസ് മത്സരം സംഘടിപ്പിച്ചു

 

 

ഹരിതകേരളം മിഷന്റെയും വേള്‍ഡ് വൈഡ് ഫണ്ടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ഒറ്റപ്പാലം ബ്ലോക്ക് തല ക്വിസ് മത്സരം നടന്നു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മത്സരത്തില്‍ 32 കുട്ടികള്‍ പങ്കെടുത്തു.  മുന്നോര്‍ക്കോട് വിഎച്ച് എസ് എസ് റിട്ടയേര്‍ഡ് അധ്യാപകന്‍ കെ.ശ്രീനിവാസന്‍ മത്സരത്തിന് നേതൃത്വം നല്‍കി. നവകേരളം സംസ്ഥാന മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ ടി എന്‍ സീമടീച്ചറുടെ വീഡിയോ പ്രദര്‍ശനം നടന്നു.

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ എന്‍ എസ് എസ് കെ പി ടി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഋഷികേശ് ഒന്നാം സ്ഥാനം നേടി. കീഴൂര്‍ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആദ്യരണ്ടാം സ്ഥാനവും, വാണിയംകുളം ജി വി എച്ച് എസ് എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് കൃഷ്ണ മൂന്നാം സ്ഥാനവും നെല്ലിക്കുറിശ്ശി സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥി എം. എസ് അതുല്‍ കൃഷ്ണ നാലാം സ്ഥാനവും നേടി.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ രാജേന്ദ്രപ്രസാദ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്തു. സെക്രട്ടറി ഇന്‍ ചാര്‍ജ് ബിജുമോള്‍, ബി പി സി പ്രഭാകരന്‍ മാസ്റ്റര്‍, ജി ഇ ഒ കെ പി ദീപക്, നവകേരളം മിഷന്‍ ജില്ലാ ടെക്‌നിക്കല്‍ അസിസിറ്റന്റ് എ റിന്‍ഷ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date