അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുത്ത ബാലസഭാ കുട്ടികളെ അനുമോദിച്ചു
കുടുംബശ്രീ ബാല സഭകളുടെ ശുചിത്വോത്സവം 2.0 യുടെ ഭാഗമായി അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുത്ത ബാലസഭാ കുട്ടികളെ അനുമോദിച്ചു. കിഴക്കഞ്ചേരി സി ഡി എസ്സിലെ ആതിര ബാബു, വടക്കഞ്ചേരി സി ഡി എസ്സിലെ റാനിയ ഫാത്തിമ , വാണിയംകുളം സി ഡി എസ്സിലെ ഹിത മനോജ് എന്നീ മൂന്ന് കുട്ടികളെയാണ്് അനുമോദിച്ചത്. ശുചിത്വ ഉച്ചകോടിയില്‍ ആതിര ബാബു സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനം നേടി.
കേരള സര്‍ക്കാര്‍ നടത്തിയ നാഷനല്‍ ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികള്‍ സെമിനാര്‍ അവതരിപ്പിച്ചതില്‍ ആതിര ബാബു മോഡറേറ്റര്‍ ആയിരുന്നു. കുട്ടികളെ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. എന്‍ ആര്‍ എല്‍ എം സംസ്ഥാന ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സി നവീന്‍ ഉപഹാരം നല്‍കി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, എഡിഎംസിമാരായ അനുരാധ, സുഭാഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സബിത, ജിജിന്‍, പ്രിയങ്ക, ചിന്തു മാനസ്, ശ്രീരേഖ, ഗ്രീഷ്മ, അഭിജിത്, ജില്ലാ ആര്‍ പി മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments