Skip to main content

ബാലഭിക്ഷാടനം ശിക്ഷാര്‍ഹം

 

ഭിക്ഷാടനവുമായി എത്തുന്ന കുട്ടികളെ സാമ്പത്തികമായി സഹായിക്കുന്നത് കുട്ടിയുടെ ഉന്നമനത്തിന് കാരണമാവില്ല. ബാല ഭിക്ഷാടനം ബാല നീതി നിയമം 2015 പ്രകാരം അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. ബാലഭിക്ഷാടനം ശ്രദ്ധയില്‍പ്പെട്ടാല്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറായി 1098 ലോ പൊലീസ് എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 112 ലോ വിളിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date