Skip to main content

ലോക മലേറിയ ദിനം ആചരിച്ചു

 

ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം അഡ്വ.കെ പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം പാലക്കാട്, അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രം സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് കല്യാണ മണ്ഡപം ഹാളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ.ഷാബിറ അധ്യക്ഷയായി.

 

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി ടീച്ചര്‍ വിശിഷ്ടാതിഥികളായി. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ഗീതു മരിയ ജോസഫ് ദിനാചരണ സന്ദേശം നല്‍കി. അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പ്രീത മോഹന്‍ദാസ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.എം ബിന്ദു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് കാസിം, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ സുഷിത ആര്‍, ജിഷ, മണ്ണാര്‍ക്കാട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മാനേജര്‍ ഫാത്തിമ ഷിംജി, ജില്ലാ എഡുക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍ എസ്.സയന, ജില്ലാ ലാബ് ഓഫീസര്‍ എന്‍ ഷാഹിന്‍, അമ്പലപ്പാറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ പി. വിനോദ്, കെ. ദാമോദരന്‍, പി.പി രജിത എന്നിവര്‍ സംസാരിച്ചു.

 

അമ്പലപ്പാറ ജങ്ഷനില്‍ നിന്നും കല്യാണമണ്ഡപഹാള്‍ വരെ സംഘടിപ്പിച്ച പ്രചരണ റാലി അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശശികുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പി.കെ ദാസ് കോളേജ് ഓഫ് നേഴ്സിങ്് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ റോള്‍ പ്ലേ , സെവന്റ്ത്ത് ഡേ അഡ്വെന്റ്റിസ്റ്റ് കോളേജ് ഓഫ് നേഴ്സിങ് വിദ്യാര്‍ത്ഥികളുടെ ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ട്രീറ്റ് മെന്റ് പ്രോട്ടോകോള്‍ വിതരണം, ഗപ്പി മത്സ്യവിതരണം, സിഗ്നേച്ചര്‍ ക്യാമ്പയിന്‍, ബോധവത്കരണ ക്ലാസ്സ്, അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കുള്ള മലമ്പനി രോഗ പരിശോധന മറ്റ് കലാ പരിപാടികള്‍ നടത്തി.

date