Post Category
സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കണ്ണൂർ ഗവ. എഞ്ചിനിയറിംഗ് കോളേജിൽ സംഘടിപ്പിക്കുന്ന സംസ്ഥാന വായനാ മത്സരത്തിന്റെ ഭാഗമായി സ്ഥാപിച്ച സെൽഫി പോയിന്റ് വിസ്മയ പാർക്ക് ചെയർമാൻ പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.കെ. മധു, ജില്ലാ സെക്രട്ടറി പി.കെ. വിജയൻ, മനയത്ത് ചന്ദ്രൻ, പി.വി.കെ. പനയാൽ, എം.കെ. രമേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. സെൽഫി പോയിന്റ് ഒരുക്കിയിരിക്കുന്നത് വിസ്മായ പാർക്കാണ്. ഏപ്രിൽ 25, 26, 27 തീയതികളിലാണ് വായനാമത്സരം നടക്കുന്നത്
date
- Log in to post comments