വൈവിധ്യമാര്‍ന്ന പരിപാടികളോടെ മലമ്പനി ദിനാചരണം
'മലമ്പനി നിവാരണം യാഥാര്‍ഥ്യമാക്കാം' എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം ഏറ്റെടുത്ത് ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്, കോഴിക്കോട് കോര്പ്പറേഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക മലമ്പനി ദിനാചരണം സംഘടിപ്പിച്ചു. ഗവ. നഴ്സിങ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കോര്പ്പറേഷന് കൗണ്‍സിലര്‍ കെ റംലത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ മലേറിയ ഓഫീസര്‍ കെ പി റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി ദിനാചരണ സന്ദേശം നല്കി. പ്രദര്‍ശന സ്റ്റാള്‍ കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു.
ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് സീനിയര്‍ ബയോളജിസ്റ്റ് എസ് സബിത, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ ടി മുഹസിന്, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍. പ്രഭാകരന്, ജില്ലാ നഴ്സിങ് ഓഫീസര്‍ സി പത്മിനി, ജില്ലാ ലാബ് ഓഫീസര്‍ കെ സി മൃദുലബായി, നഴ്സിങ് സ്കൂള്‍ പ്രിന്‍സിപ്പല്‍ യു എന്‍ ശ്രീജ, കമ്യൂണിക്കേഷന്‍ ഓഫീസര്‍ സജീര്‍, അസിസ്റ്റന്റ് എന്റമോളജിസ്റ്റ് ആര് ഷാജി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി കെ മുരളീധരന് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നാരംഭിച്ച ബോധവത്കരണ റാലി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ഡോ. എന്‍ രാജേന്ദ്രന് ഫ്ളാഗ് ഓഫ് ചെയ്തു. റാലിയില്‍ ഗവ. നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ഥികള്‍, മലാപറമ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമ കോഴ്സ് വിദ്യാര്‍ഥികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് സുരേശന് കുന്നമംഗലത്തിന്റെ മാജിക് ഷോ, പോസ്റ്റര്‍ രചനാ മത്സരം, ലഘു നാടകം എന്നിവയും അരങ്ങേറി
- Log in to post comments