എൻ്റെ കേരളം മെഗാപ്രദർശന വിപണനമേള; പോസ്റ്റർ, പ്രചരണ വീഡിയോ പ്രകാശനവും അവലോകന യോഗവും നടന്നു
രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്‍റെ കേരളം മെഗാ പ്രദർശന-വിപണന മേളയുടെ പോസ്റ്ററിന്‍റെയും പ്രചരണ വീഡിയോയുടേയും പ്രകാശനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. മാർച്ച് 29 ന് ചേർന്ന സംഘാടക സമിതി യോഗത്തിലെ തീരുമാനപ്രകാരം രൂപീകരിച്ചിരുന്ന വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളുടെ അവലോകന യോഗവും ഇതോടനുബന്ധിച്ച് നടന്നു.
പ്രദർശന-വിപണന മേളയോട് അനുബന്ധിച്ച് നടക്കുന്ന കലാ-സാംസ്കാരിക പരിപാടികളുടെ മുന്നൊരുക്കങ്ങൾ, പ്രദർശന മേളയിലെ സ്റ്റാളുകളുടെ വിന്യാസം സംബന്ധിച്ച ഒരുക്കങ്ങൾ യോഗം വിലയിരുത്തി.
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ അഖിൽ വി മേനാൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ടി.ആർ മായ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷീബ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments