Skip to main content

അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസിയർ ഒഴിവ്

നിലമ്പൂർ ഐടിഡിപി ഓഫീസിന്റെ പരിധിയിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസിയർ ഒഴിവിലേക്ക് അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 21നും 35  ഇടയിൽ പ്രായമുള്ള സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക്/ ഡിപ്ലോമ/ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിയമന കാലാവധി ഒരു വർഷം. താത്പ ര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, ജാതി,വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 29 ഉച്ചയ്ക്ക് 3 ന് നിലമ്പൂർ ഐടിപി ഓഫീസിൽ  നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ:  04931-220315.

date