ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ചപ്പാരപ്പടവ്, മുഴപ്പിലങ്ങാട്, കതിരൂര്‍ ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്ക് കൂടി അംഗീകാരം ലഭിച്ചതോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് അറിയിച്ചു. പെരളശ്ശേരി, മുഴക്കുന്ന്, ഇരിക്കൂര്‍, കുറ്റിയാട്ടൂര്‍, മുണ്ടേരി, പാപ്പിനിശ്ശേരി, രാമന്തളി, ചിറക്കല്‍, കടമ്പൂര്‍, പാട്യം, ഉളിക്കല്‍, വേങ്ങാട്, അയ്യന്‍കുന്ന്, ധര്‍മ്മടം, പായം, അഞ്ചരക്കണ്ടി, എരഞ്ഞോളി, തൃപ്രങ്ങോട്ടൂര്‍, കൂടാളി, കൊളച്ചേരി, ആറളം, പയ്യാവൂര്‍, കണ്ണപുരം, കടന്നപ്പള്ളി പാണപ്പുഴ, ചിറ്റാരിപ്പറമ്പ്, ചെമ്പിലോട്, കുറുമാത്തൂര്‍, മാട്ടൂല്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെയും തളിപ്പറമ്പ്, പാനൂര്‍, ഇരിട്ടി, കൂത്തുപറമ്പ എന്നീ നഗരസഭകളുടെയും 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ഏപ്രില്‍ 23 ന് അംഗീകാരം നല്‍കിയിരുന്നു. മഴക്കാല പൂര്‍വ ശുചിത്വം - മുന്നൊരുക്കം എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ.സി സച്ചിന്‍ ക്ലാസ്സെടുത്തു. ജില്ലയിലെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ പുരോഗതി യോഗം അവലോകനം ചെയ്തു. മെയ് അവസാന വാരത്തോടെ കണ്ണൂര്‍ ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ഡിപിസി ചെയര്‍പേഴ്സണ്‍ അഡ്വ കെ.കെ രത്നകുമാരി അധ്യക്ഷയായി. ഡി പി സി അംഗങ്ങളായ അഡ്വ ബിനോയ് കുര്യന്‍, അഡ്വ.ടി.സരള, ശ്രീമതി വി. ഗീത, കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി എം കൃഷ്ണന്‍, ഡി പി സി മെമ്പര്‍ സെക്രട്ടറിയും ജില്ലാ കളക്ടറുമായ അരുണ്‍ കെ വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ഡി പി സി സര്‍ക്കാര്‍ നോമിനി കെ വി ഗോവിന്ദന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ലിസി ജോസഫ്, ഇ വിജയന്‍ മാസ്റ്റര്‍, ടി ഒ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments