Skip to main content
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിക്കുന്നു

വായനോത്സവത്തിന് തിരി തെളിഞ്ഞു; മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘടനം ചെയ്തു

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകളുടെ സാന്ദ്രത ഏറ്റവും കൂടിയ നാടാണ് കേരളമെന്നും സംഘബോധത്തിന്റെയും അവകാശ ബോധത്തിന്റെയും സ്വാംശീകരണത്തില്‍ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള സാംസ്‌കാരിക  പ്രവർത്തനങ്ങളാണ് ഇന്നുകാണുന്ന കേരളത്തെ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഏറ്റെടുത്ത് നടത്തുന്ന വായനയുടെ സര്‍ഗാത്മക ആഘോഷമായ അഖില കേരള വയനോത്സവത്തിന് ആദ്യമായാണ് കണ്ണൂര്‍ വേദിയാകുന്നത്. കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സംസ്ഥാനതല വായന മത്സരം, എഴുത്തു പരീക്ഷ, ക്വിസ് മത്സരം, പറശ്ശിനിക്കടവ് ജലയാത്ര, ക്യാമ്പ് ഫയര്‍, സര്‍ഗ്ഗ സംവാദം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ തലത്തിലും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗ്രന്ഥശാലാ തലത്തിലും നടന്ന വായനോത്സവത്തില്‍ വിജയികളായ 56 പേരാണ് സംസ്ഥാനതല മത്സരത്തിനെത്തുന്നത്.

പരിപാടിയില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ കെ.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ രമേഷ്‌കുമാര്‍ വയനോത്സവം മുഖവുര അവതരിപ്പിച്ചു. സാഹിത്യകാരനായ സി.വി ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്‌നകുമാരി, അഡ്വ. സി ഷുക്കൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണന്‍, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. പി.കെ. ഗോപന്‍, ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രൊഫ. ടി.കെ.ജി. നായര്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശ്രീകുമാര്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.കെ ജയപ്രകാശ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.ടി. ഷണ്മുഖന്‍, കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കൂത്തുപറമ്പ് മലയാള കലാനിലയം അവതരിപ്പിച്ച കണ്ണായ ഊര് എന്ന സ്വാഗത സംഗീത ശില്പവും കേരളാ ഫോക് ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ നാടന്‍ പാട്ട് മെഗാ ഷോയും അരങ്ങേറി.

 

date