Skip to main content

അതിര്‍ത്തി ഗ്രാമങ്ങളെ അടുത്തറിയാം വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിലൂടെ

കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ മേരാ യുവ ഭാരത് വഴി ലേഹ്, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ പത്ത് ദിവസം താമസിച്ചു പഠിക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിലൂടെ യുവജനങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നു. യുവജനകാര്യം, ഗ്രാമ വികസനം, സാംസ്‌കാരിക വിനിമയം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള, ശാരീരിക ക്ഷമതയുള്ള 21 നും 29 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം. നെഹ്‌റു യുവ കേന്ദ്ര, എന്‍ എസ് എസ്, എന്‍ സി സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വളണ്ടിയര്‍മാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ക്ക് മേരാ യുവ ഭാരത് പോര്‍ട്ടലില്‍ മെയ് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം. മെയ് 15 മുതല്‍ മെയ് 30 വരെയുള്ള പരിപാടിയില്‍ കേരളത്തില്‍ നിന്ന് 15 പേര്‍ക്കും ലക്ഷദ്വീപില്‍ നിന്ന് പത്ത് പേര്‍ക്കുമാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായോ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരുമായോ ബന്ധപ്പെടാം. ഫോണ്‍ :9447752234

date