Skip to main content

വര്‍ക്കര്‍ / ഹെല്‍പ്പര്‍ നിയമനം

  വെട്ടിക്കവല പഞ്ചായത്തിലെ  മുലംകുഴി, പാലമുക്ക് അങ്കണവാടി കം ക്രഷുകളില്‍   വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഒഴിവുകളിലേക്ക് നിയമനം നടത്തും.    യോഗ്യത: അങ്കണവാടി വര്‍ക്കര്‍ - പന്ത്രണ്ടാം ക്ലാസ്,   ഹെല്‍പ്പര്‍ - എസ് എസ് എല്‍ സി.  അങ്കണവാടിയുടെ വാര്‍ഡില്‍ സ്ഥിരതാമസമായിരിക്കണം  പ്രായപരിധി : 35 വയസ്. അപേക്ഷയും ബയോഡേറ്റയും അനുബന്ധ രേഖകള്‍ സഹിതം  ഏപ്രില്‍ 30 വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോംമ്പൗണ്ട്, വെട്ടിക്കവല   വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 9746114030.
 

 

   

date