പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ച് കൊല്ലം ബി.ടി.സി ഏപ്രില്‍ മാസം നേടിയത് 22 ലക്ഷം രൂപ
അവധിക്കാല ഉല്ലാസയാത്രകള്‍ എന്ന പേരില്‍ കെഎസ്ആര്‍ടിസി ആവിഷ്കരിച്ച ബജറ്റ് ടൂറിസം യാത്രകള്‍ ഏപ്രില്‍ മാസത്തില്‍ ഇതുവരെ നേടിയത് 22 ലക്ഷം രൂപ. മുന്‍വര്‍ഷത്തേക്കാള്‍ ട്രിപ്പുകളുടെ എണ്ണത്തിലും കളക്ഷനിലും ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഉണ്ടായത്. അവധിക്കാല യാത്രകള്‍ വന്‍ വിജയത്തില്‍ ആയതോടെ കൂടുതല്‍ ട്രിപ്പുകള്‍ ഉള്‍പ്പെടുത്തി കൊല്ലം ബജറ്റ് ടൂറിസം മെയ് മാസ കലണ്ടര്‍ പ്രഖ്യാപിച്ചു.
മെയ് ഒന്നിന് വാഗമണ്‍, റോസ്മല എന്നീ യാത്രകളോടെയാണ് ഉല്ലാസ യാത്രകള്‍ ആരംഭിക്കും. ഉച്ചഭക്ഷണവും യാത്രക്കൂലിയും ഉള്‍പ്പെടെ 1020 രൂപയാണ് നിരക്ക്. റോസ്മല, തെ•ല, പാലരുവി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റോസ്മലയാത്രയ്ക്ക് 770 രൂപയാണ് നിരക്ക്. ഒന്നാം തീയതി കൂടാതെ മെയ് 18,31 എന്നീ ദിവസങ്ങളിലും വാഗമണ്‍ യാത്ര ഉണ്ടായിരിക്കും. മെയ് മൂന്നിനും 24 നും ചാര്‍ട്ട് ചെയ്തിട്ടുള്ള ഇല്ലിക്കല്‍ കല്ല്- ഇലവീഴാപൂഞ്ചിറ യാത്ര രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച രാത്രി 10.30 ന് മടങ്ങിയെത്തും. 820 രൂപയാണ് നിരക്ക്. മെയ് നാലിന് നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര, മലയാറ്റൂര്‍ തീര്‍ത്ഥാടനം എന്നിവ ഉണ്ടായിരിക്കും. അഞ്ചുമണിക്കൂര്‍ അറബിക്കടലില്‍ ചുറ്റി കറങ്ങാനുള്ള അവസരം ഒരുക്കുന്ന യാത്രക്ക് കപ്പല്‍ എന്‍ട്രി ഫീ, ഗാനമേള, പലതരം ഗെയിമുകള്‍, ബുഫൈ ഡിന്നര്‍, മറ്റ് ആക്ടിവിറ്റീസ്, കെഎസ്ആര്‍ടിസി ബസ് ഫെയര്‍ എന്നിവ ഉള്‍പ്പെടെ 4240 രൂപയാണ് ചാര്‍ജ്. 5-10 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് 1950 രൂപ ആണ് നിരക്ക്. മെയ് നാല് കൂടാതെ മെയ് 25നും കപ്പല്‍ യാത്ര ഉണ്ടായിരിക്കും..
ഭരണങ്ങാനം അല്‍ഫോന്‍സാമ്മ കബറിടം, വഴി മലയാറ്റൂറിന് പോകുന്ന തീര്‍ത്ഥാടന യാത്ര രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച് പത്തുമണിക്ക് മടങ്ങിയെത്തും 850 രൂപയാണ് നിരക്ക്. മെയ് ഏഴ്, 23 എന്നീ ദിവസങ്ങളില്‍ ഗവി ട്രിപ്പ് ഉണ്ടായിരിക്കും ബോട്ടിംഗ്, പ്രവേശനഫീസുകള്, ഗവി ഗൈഡ് ഫീസ്, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 1750 രൂപയാണ് നിരക്ക്.
മെയ് ഏഴിന് വൈകിട്ട് ഏഴിന് കണ്ണൂര്‍ കാഴ്ചകള്‍ എന്ന പേരിട്ടിരിക്കുന്ന കണ്ണൂര്‍ - കോഴിക്കോട് യാത്ര ആരംഭിക്കും. പാപ്പിനിശ്ശേരി, പൈതല്‍മല, പാലക്കയം തട്ട്, പെറ്റ് സ്റ്റേഷന്, പയ്യാമ്പലം, തെയ്യക്കാഴ്ചകള്‍, ബേപ്പൂര്‍ ബീച്ച് മിട്ടായിത്തെരുവ് എന്നിവ ഉള്‍പ്പെടുന്ന യാത്രയ്ക്ക് 2800 രൂപയാണ് നിരക്ക്.
മെയ് 10ന് മൂന്ന് യാത്രകള്‍ ഉണ്ടായിരിക്കും മാംഗോ മെഡോസ്, രാമക്കല്‍മേട്, പൊ•ുടി. ലോകത്തിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്ക് എന്ന് അറിയപ്പെടുന്ന മാന്ഗോ മെഡോസ് യാത്രയ്ക്ക് 1790 രൂപയാണ് നിരക്ക്. രണ്ടു നേരത്തെ ഭക്ഷണം, പാര്‍ക്ക് എന്‍ട്രി ഫീ, പാര്‍ക്കിലെ ബോട്ടിംഗ്, ത്രീഡി തിയേറ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ റൈഡുകളുടെയും എന്‍ട്രി ഫീ എന്നിവ ഉള്‍പ്പെടുന്ന യാത്ര രാവിലെ 5.30ന് കൊല്ലത്ത് നിന്ന് ആരംഭിക്കും.. രാമക്കല്‍മേട് യാത്രക്ക് 1030 രൂപയാണ് നിരക്ക്. രാവിലെ അഞ്ചുമണിക്ക് പുറപ്പെടുന്ന യാത്ര അയ്യപ്പന്‍കോവില്‍ തൂക്കുപാലം, കാല്‍വരി മൗണ്ട് രാമക്കല്‍മേട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. മെയ് 11 മൂന്നാര്‍ യാത്രയ്ക്ക് 2380 രൂപയാണ് നിരക്ക്. എസി ഡോര്‍മെറ്ററി താമസം, ജീപ്പ് സഫാരി, ഒരുനേരത്തെ ഉച്ചഭക്ഷണം എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. മെയ് 11 ന്റെ സ്നോ പാര്‍ക്ക് ട്രിപ്പ് യാത്രികര്‍ക്ക് ഒരു പുതിയ അനുഭവമാകും. പാര്‍ക്ക് എന്‍ട്രി, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 2520 രൂപയാണ് നിരക്ക്
മെയ് 11ന്റെ ശിവക്ഷേത്രങ്ങള്‍ രാവിലെ അഞ്ചിന് ആരംഭിച്ച് 10 മണിക്ക് മടങ്ങി എത്തും. ആലുവ ശിവ ക്ഷേത്രം, ഏറ്റുമാനൂര്‍, വൈക്കം, കടുത്തുരുത്തി, തിരുനക്കര, ചെങ്ങന്നൂര്‍ ശിവക്ഷേത്രങ്ങള്‍ എന്നിവിടങ്ങള്‍ ആണ് സന്ദര്‍ശിക്കുക. മെയ് 15ന്റെ സൈലന്റ് വാലി രാത്രി 10ന് പുറപ്പെട്ട് 17ന് രാത്രി മടങ്ങിയെത്തും സൈലന്റ് വാലി കൂടാതെ മലമ്പുഴ, കല്‍പ്പാത്തി, പാലക്കാട് കോട്ട, വരിക്കാശ്ശേരി മന, കുഞ്ഞന്‍ നമ്പ്യാര്‍ സ്മാരകം എന്നിവിടങ്ങളും സന്ദര്‍ശിക്കും. നിരക്ക് 3080 രൂപ. അന്വേഷണങ്ങള്‍ക്ക് : 9747969768, 9995554409, 7592928817
- Log in to post comments