Skip to main content

ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി കാപ്പ സിമ്പോസിയം സംഘടിപ്പിച്ചു

 

 

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് കേരളത്തിൽ നടപ്പാക്കിയ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് പി ഉബൈദ് സിമ്പോസിയം ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പലതരം കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരികയാണെന്നും സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് അധ്യക്ഷനായി. വിവിധ കാപ്പ കേസുകളുണ്ടാക്കുന്ന സാഹചര്യവും നിയമവശങ്ങളും സിമ്പോസിയത്തിൽ വിശദമായി ചർച്ച ചെയ്തു. 

കാപ്പ അഡ്വൈസറി ബോർഡ് അംഗങ്ങളായ മുഹമ്മദ്‌ വസീം, അഡ്വ. പി എൻ സുകുമാരൻ എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി. 

ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, എഡിഎം ആശാ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ചേർത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ, ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസർ ടി ഐ വിജയസേനൻ, നർകോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷൻ, ആലപ്പുഴ ഡിവൈഎസ്പി എം ആർ മധു ബാബു, ജില്ലാ ഗവൺമെന്റ് പ്ലീഡർ വി വേണു, ജില്ലാ ലോ ഓഫീസർ പി അനിൽകുമാർ, ജില്ലയിലെ എസ് എച്ച് ഒമാര്‍ തുടങ്ങിയവർ പങ്കെടുത്തു.

(പിആര്‍/എഎല്‍പി/1162)

*

date